നമസ്‌തേ, ഞാൻ ജാഗ്രതി
നിങ്ങൾ എന്നെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് കരുതുന്നു! ഇന്ന് ഞാൻ സ്വയം പരിചയപ്പെടുത്തട്ടെ!
ഞാൻ നിങ്ങളുടെ ഒരു അംഗത്തെപ്പോലെയാണ്. എന്റെ ജീവിതം അവരുടെ ജീവിതത്തിനു സമാനമാണ്. ഞാൻ ജോലി ചെയ്യണം, കുടുംബത്തെ പരിപാലിക്കണം, വീട്ടിലെ കാര്യങ്ങൾ ചെയ്യണം. എന്റെ സുഹൃത്തുക്കളുമൊത്ത് നല്ലൊരു ജീവിതം നയിക്കാൻ എന്നെ സഹായിച്ച കാര്യങ്ങൾ സംബന്ധിച്ച എന്റെ അനുഭവങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ ചുറ്റുമുള്ള ആളുകളെയും സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാനും എനിക്ക് ഇഷ്ടമാണ്.
തങ്ങളുടെ ചുറ്റുമുള്ള അറിവ് ഉപയോഗിച്ച് ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന എന്നെപ്പോലുള്ളരുമായി സൗഹൃദം സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പങ്കുവയ്ക്കുന്ന വിവരങ്ങൾ എന്റെ സുഹൃത്തുക്കൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അംഗങ്ങളുടെ ഒരു സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എന്റെ അനുഭവങ്ങൾ അവരുമായും പങ്കുവയ്ക്കാൻ എനിക്കു കഴിയും. അവരെ ബന്ധപ്പെടാൻ നിങ്ങൾ എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കത്തുകൾ എഴുതിക്കൊണ്ടാണ് ഞാൻ എന്റെ അനുഭവങ്ങളും വിവരങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത്. എനിക്ക് യാത്ര ചെയ്യാനോ അവരെ കണ്ടുമുട്ടാനോ കഴിയാത്തതിനാൽ, എന്റെ പങ്കാളിയാകാനും എന്റെ കത്തുകളുടെ ഉള്ളടക്കം എന്റെ സുഹൃത്തുക്കൾക്ക് കൈമാറാൻ എന്നെ സഹായിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.
എന്റെ കത്തുകൾ നിങ്ങളിലൂടെ മാത്രമേ അവരുടെ പക്കൽ എത്തുകയുള്ളൂ, നിങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ടവരാണ്.
എന്റെ കത്ത് എന്റെ സുഹൃത്തുക്കളുമായി / നിങ്ങളുടെ അംഗങ്ങളുമായി പങ്കുവെക്കുമെന്ന് നിങ്ങൾ എനിക്ക് ഉറപ്പുതരുമോ?
https://www.communications.jagruti-creditaccessgrameen.com/home -ലേക്ക് ലോഗിൻ ചെയ്ത് എന്റെ കത്തുകൾ ഡൗൺലോഡ് ചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ പരിശീലനത്തിൽ നിങ്ങൾ പഠിച്ചിട്ടുണ്ടെന്ന് എനിക്കറിയാം (ലിങ്ക് ബുക്ക്മാർക്ക് ചെയ്യുക).
എന്റെ കത്ത് പദാനുപദം വായിക്കാനും എന്റെ സുഹൃത്തുക്കൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കാനും മുകളിലുള്ള ലിങ്ക് ഉപയോഗിക്കുക. കേന്ദ്ര മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് നിങ്ങൾ സ്വയം കത്ത് വായിക്കുകയും അംഗങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനായി ഉള്ളടക്കം മനസിലാക്കുകയും വേണം.
എന്നെ സ്വയം പരിചയപ്പെടുത്തുന്ന എന്റെ ആദ്യ കത്ത് താഴെ കൊടുക്കുന്നു. നിങ്ങളുടെ മീറ്റിംഗിൽ ദയവായി ഈ കത്ത് വായിക്കുക ...